covid

ബംഗളുരു: രാജ്യത്ത് കൊവിഡ് ആശങ്കയ്ക്ക് കുറവില്ല. ആന്ധ്രാ പ്രദേശില്‍ 10,603 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണ്ണാടകയില്‍ 7,101 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, കേരളത്തില്‍ ഇന്ന് 2154 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകള്‍ 75,000 പിന്നിട്ടിരിക്കുമ്പോഴാണ് ഇന്നത്തെ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം 7,65,302 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍ അറിയാം.

ആന്ധ്രാ പ്രദേശ്

ആന്ധ്രാ പ്രദേശില്‍ ഇന്ന് 10,603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ക്ക് കൊവിഡ് മൂലം ഇന്ന് ജീവന്‍ നഷ്ടമായി. ഇതുവരെ 4,24,767 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 99,129 ആക്ടീവ് കേസുകളാണ് ഉള്ളത്. 3,21,754 പേര്‍ക്ക് ഇന്നുവരെ രോഗമുക്തി ലഭിച്ചു. ആകെ 3,884 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രാ സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


കര്‍ണ്ണാടക

കര്‍ണ്ണാടകയില്‍ ഇന്ന് 8852 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7101 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പേര്‍ക്ക് രോഗത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ഇതുവരെ സംസ്ഥാനത്ത് 3,35,928 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 88091 ആക്ടീവ് കേസുകളാണ് ഉള്ളത്. 2,42,229 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആകെ 5589 മരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2821 പേര്‍ക്കാണ് ഇന്ന് ബംഗളുരുവില്‍ രോഗം സ്ഥരീകരിച്ചിരിക്കുന്നത്.


ഡല്‍ഹി

2,024 പേര്‍ക്ക് ഡല്‍ഹിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 22 മരണം ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 1,73,390 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1,54,171 പേര്‍ രോഗമുക്തി നേടി. ഇന്നുവരെ ആകെ 4426 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. 7527 വീടുകളില്‍ ക്വാറന്റൈനിലാണ്.