യുവതാരങ്ങളായ പൃഥ്വിരാജിന്റെയും ടൊവിനോയുടെയും വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവചർച്ചയായിരുന്നു. പൃഥ്വിരാജും ടൊവിനോയും മത്സരിച്ചാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. അച്ഛൻ തോമസുമായൊത്തുള്ള വർക്കൗട്ട് ചിത്രങ്ങളോടെ ടൊവിനോയാണ് ട്രെൻഡിന് തുടക്കംകുറിച്ചത്.. പിന്നാലെ പൃഥിരാജും ഒപ്പം ചേരുകയായിരുന്നു.. ഇപ്പോഴിതാ നടി പാർവതിയും വർക്കൗട്ട് ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്..
ജിമ്മിൽ നിന്നുള്ള വർക്കൗട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. റിംഗിൽ തൂങ്ങിക്കിടന്നുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച കയ്യടിയാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.