ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ് യുവതാരങ്ങളിൽ ശ്രദ്ധേയയായ സാനിയ ഇയ്യപ്പൻ.. ഓണം പ്രമാണിച്ച് നാടൻ സുന്ദരിയായി മാറിയിരിക്കുകയാണ് സാനിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ.. ഓറഞ്ച് നിറത്തിലെ ബലൂൺ കട്ട് പാവാടയും അക്വാ ബ്ലൂ നിറത്തിലെ ബ്ലൗസുമാണ് സാനിയയുടെ വേഷം. കഴുത്തിൽ ആന്റിക് ചോക്കറും അതിന് ചേർന്ന കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്.. ഇരുകൈകളിലും പച്ച നിറത്തിലെ കുപ്പിവളകൾ അണിഞ്ഞിട്ടുണ്ട്. പിന്നിൽ വാരിയൊതുക്കിയ മുടിയിൽ മുല്ലപ്പൂ ചൂടിയതും വേറിട്ട ലുക്ക് നൽകിയിട്ടുണ്ട്..
'Catching onam vibes.....' എന്നാണ് ചിത്രങ്ങൾക്ക് സാനിയ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.. യാമി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഡിസൈനറും സ്റ്റൈലിസ്റ്റുമായ അസാനിയ നാസ്‌റിൻ ആണ് താരത്തിന്റെ ലുക്കിന് പിന്നിൽ.