beetroot

അധികം പേർക്കും വലിയ താത്‌പര്യമൊന്നുമില്ലാത്ത പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. എന്നാൽ രോഗപ്രതിരോധശേഷിക്ക് ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് ബീറ്റ്‌റൂട്ട്.

വിറ്റാമിൻ സി, കാൽസ്യം, അയേൺ, മാംഗനീസ്, മഗ്നീഷ്യം, ഫോസ്‌ഫ‌റസ്, സോഡിയം തുടങ്ങി ധാരാളം ധാതുക്കളും ഇതിലുണ്ട്. ബീറ്റ്‌റൂട്ടിനു ചുവന്നനിറം നൽകുന്ന ബീറ്റാലൈനുകൾക്ക് അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയും.

ശരീരത്തിൽ പ്ലാസ്മാ നൈട്രേറ്റ് വർദ്ധിപ്പിച്ച് വ്യായാമം ചെയ്യാനുള്ള ശേഷി നൽകാനും ഹൃദ്രോഗമുള്ളവരിൽ പേശിബലം വർദ്ധിപ്പിക്കാനും ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകൾക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് അൽഷിമേഴ്സ് പോലുള്ള മറവി രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. കരളിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു ബീറ്റ്‌റൂട്ട്.