ramesh-chennithala

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേകിച്ച് രാഷ്ട്രീയ തർക്കമൊന്നും ആ പ്രദേശത്ത് നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്ത് വിഷയം വഴി തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമമാണിത്. നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.