ന്യൂഡൽഹി: കൊവിഡ് നെഗറ്റീവായ ശേഷമുള്ള ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കാരണം ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നും ഇന്ന് രാവിലെയാണ് അദ്ദേഹം ചികിത്സ അവസാനിപ്പിച്ച് മടങ്ങിയത്.
ആഗസ്റ്റ് 18ന് ആശുപത്രിയിൽ പ്രവേശിച്ച അമിത് ഷാ 12 ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിവാസം അവസാനിപ്പിച്ച് പൂർണ ആരോഗ്യവാനായി തന്റെ ചുമതലകളിലേക്ക് മടങ്ങുന്നത്. ആഗസ്റ്റ് 18ന് ആശുപത്രിയിൽ പ്രവേശിച്ച അമിത് ഷാ 12 ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിവാസം അവസാനിപ്പിച്ച് പൂർണ ആരോഗ്യവാനായി തന്റെ ചുമതലകളിലേക്ക് മടങ്ങുന്നത്.
കേന്ദ്രമന്ത്രി അടുത്തുതന്നെ ആശുപത്രി വിടുമെന്ന് എയിംസ് മാദ്ധ്യമ, പ്രോട്ടോക്കോൾ വിഭാഗം ചെയര്പേഴ്സണായ ഡോ.ആർതി വിജ് ഇക്കഴിഞ്ഞ ശനിയാഴ്ച അറിയിച്ചിരുന്നു. ആഗസ്റ്റ് രണ്ടാം തീയതിയാണ് അമിത് ഷായ്ക്ക് കൊവിഡ് രോഗമുള്ളതായി സ്ഥിരീകരിച്ചത്. ട്വിറ്റർ വഴി അമിത് ഷാ തന്നെയാണ് ഈ വിവരം ജനങ്ങളെ അറിയിച്ചത്.