തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് വെഞ്ഞാറമൂട് എസ്.ഐ സുരേഷ്. നാലഞ്ച് പേർ കസ്റ്റഡിയിലുണ്ട്. രാഷ്ട്രീയ കാരണങ്ങളാണോ കൊലപാതകത്തിന് കാരണമെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു എസ്.ഐയുടെ മറുപടി.
വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് എസ്.ഐ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നായിരുന്നു റൂറൽ എസ്.പിയുടെ രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കൊല്ലപ്പെട്ടവരും പ്രതികളും തമ്മിൽ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു എന്നും പൊലീസ് വൃത്തങ്ങൾ സൂചന നൽകുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇവർ തമ്മിൽ പോർവിളി നടത്തിയിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു.