elephant

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്കും സ്റ്റൈൽ മന്നൻ രജനീകാന്തിനും ശേഷം ബെയർ ഗ്രിൽസിന്റെ 'ഇൻടു ദ വൈൽഡി'ൽ അതിഥിയായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാർ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അക്ഷയ് കുമാർ തന്നെയാണ് പരിപാടിയുടെ ടീസർ പങ്കുവച്ചത്. ടീസർ നല്കുന്ന സൂചനകൾ പ്രകാരം വൻ സാഹസങ്ങൾക്കാണ് ബെയറും അക്ഷയും ഒരുങ്ങുന്നത്.

അക്ഷയ് കുമാറിന്റെ ആക്ഷൻ സിനിമകളെ കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ 'ഇതിഹാസം' എന്നാണ് ബെയർ ടീസറിൽ വിശേഷിപ്പിക്കുന്നത്. ഇതിനു മറുപടിയായി താൻ 'റീൽ ഇതിഹാസം മാത്രമാണെന്നും ബെയറാണ് യഥാർത്ഥ ഇതിഹാസ'മെന്നും അക്ഷയ് പറയുന്നതും ടീസറിൽ കേൾക്കാം. വീഡിയോയിൽ ഇരുവരും ആനപ്പിണ്ടത്തിൽ നിന്നുമുണ്ടാക്കിയ ചായ കുടിക്കുന്നതും കാണാവുന്നതാണ്.

View this post on Instagram

I knew there would be stiff challenges prior to #IntoTheWildWithBearGrylls but @beargrylls completely surprised me with the elephant poop tea 💩 What a day! 🐊😂 @discoverychannelin @discoveryplusindia

A post shared by Akshay Kumar (@akshaykumar) on


'ഇൻടു ദ വൈൽഡി'ന്റെ ഭാഗമാകുമ്പോൾ പല വെല്ലുവിളികളും നേരിടേണ്ടി വരും എന്ന് താൻ കരുതിയിരിക്കുമ്പോൾ ബെയർ തനിക്ക് 'ആനപ്പിണ്ടം ചായ' തന്ന് ഞെട്ടിച്ചുവെന്ന് അക്ഷയ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുമുണ്ട്. സെപ്തംബർ 11ന് ഡിസ്ക്കവറി പ്ലസിലും സെപ്തംബർ 14ന് ഡിസ്ക്കവറി ചാനലിലും പരിപാടി കാണാനാകും. നിലവിൽ തന്റെ 'സ്പൈ ത്രില്ലർ' സിനിമയായ 'ബെൽ ബോട്ട'ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യു.കെയിലാണ് അക്ഷയ്.