രാജ്യത്ത് കൊവിഡ് രോഗം പിടിമുറുക്കുകയും അഭിനേതാക്കൾ ഉൾപ്പെടെയുള്ള സിനിമാ, ടെലിവിഷൻ പ്രവർത്തകർ ജോലികൾ നിന്നും വിട്ടുനിൽക്കുകയും ചെയ്തപ്പോഴും അഭിനയ രംഗത്ത് നിന്നും മാറാൻ വിട്ടുനിൽക്കാൻ വിസ്സമ്മതിച്ചയാളാണ് ബോളിവുഡ് സിനിമാ, ടെലിവിഷൻ മേഖലയിലെ നടിയായ നിയ ശർമ്മ.
അങ്ങനെ കൊവിഡ് സമയത്തും അഭിനയം തുടർന്ന ഇന്ത്യയിലെ ആദ്യ ടെലിവിഷൻ നടിയായി മാറുകയായിരുന്നു നിയ. 2010 മുതൽ 2011 വരെ ടെലികാസ്റ്റ് ചെയ്യപ്പെട്ട 'കാളി-ഏക് അഗ്നി' പരീക്ഷ എന്ന ഹിന്ദി സീരിയലിൽ അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിയ അഭിനയരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.
ശേഷം നാഗിൻ എന്ന സീരിയൽ, ബിഗ് ബോസ് റിയാലിറ്റി ഷോ, എന്നിവയുടെ ഭാഗമായെങ്കിലും 'ഹിയർ ഫാക്ടർ: ഖാത്രോൻ കെ ഖിലാഡി' എന്ന ഇന്ത്യൻ റിയാലിറ്റി ഷോയുടെ ഭാഗമായതോടെയാണ് നിയ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ തുടങ്ങിയത്. ഒരു അമേരിക്കൻ റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പായ ഈ പരിപാടി അതിസാഹസികമായ കായിക മത്സര ഇനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്.
ഈ മത്സരങ്ങളിൽ വിജയിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരവും. എന്നാൽ ആ കടമ്പകളൊക്കെ കടന്നു ഷോയുടെ ഒരു മാസം ദൈർഘ്യമുള്ള പ്രത്യേക എഡിഷനിൽ വിജയിയായി മാറിയിരിക്കുകയാണ് നിയ ഇപ്പോൾ.
മത്സരങ്ങളിൽ വെള്ളം ഉൾപ്പെട്ട ഇനങ്ങളെയാണ് താൻ ഭയപ്പെട്ടിരുന്നതെന്നും എന്നാൽ ജയിക്കാനായി ആ ഭയത്തെ താൻ അതിജീവിക്കുകയായിരുന്നു എന്നും നടി പറഞ്ഞു. 'ഫിയർ ഫാക്ടറിനും' മുൻപ് കൊവിഡ് കാലത്ത് നാഗിനിലാണ് നിയ അഭിനയിച്ചത്. തനിക്ക് അപ്പോൾ ഭയം തോന്നിയില്ലെന്നും വീട്ടിൽ നിന്നും ഇറങ്ങി കഴിയുമ്പോൾ നാം ഭയവും ആശങ്കയും മാറ്റി വയ്ക്കണമെന്നുമാണ് നടി പറയുന്നത്.