തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ നേതാക്കളെ കൊലപ്പെടുത്തിയ പ്രതികളാരെന്ന് ഇപ്പോൾ പറയുന്നില്ലെന്ന് മന്ത്രി എ.കെ.ബാലൻ. കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എ.കെ.ബാലൻ. കേസിൽ അന്വേഷണം നടക്കട്ടെ. മുൻകാല സംഘർഷങ്ങളുമായി ഇതിനെ കൂട്ടിവായിക്കണം.. നാട്ടിൽ അരാജക്ത്വം സൃഷ്ടിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.