മലയാള സിനിമയിലെ ലക്ഷണമൊത്ത ത്രില്ലറുകളിലൊന്നാണ് അഞ്ചാം പാതിര. വലിയ വിജയമായി മാറിയ ചിത്രമായിരുന്നു അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ത്രില്ലര്‍ സിനിമകളിലുള്ള മലയാളികളുടെ വിശ്വാസം തിരികെ കൊണ്ടു വന്നതാണ്. സൈക്കോ കില്ലറായെത്തിയ ഷറഫുദ്ദീനും ക്രിമിനോളജിസ്റ്റായെത്തിയ കുഞ്ചാക്കോ ബോബനും തങ്ങളുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടുകയായിരുന്നു.
ഇപ്പോഴിതാ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍. മിഥുന്‍ തന്നെയാണ് ഹിന്ദിയും സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാനും റിലയന്‍സ് എന്റര്‍ടെയ്‌മെന്റുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹിന്ദി റീമേക്കില്‍ ആരെല്ലാമായിരിക്കും പ്രധാന വേഷങ്ങളിലെത്തുക എന്ന് പുറത്തു വിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നാണ് മിഥുന്‍ മാനുവല്‍ അറിയിച്ചിരിക്കുന്നത്. തിരുവോണ നാളില്‍ ആരാധകര്‍ക്കുള്ള മിഥുന്റെ സമ്മാനമാണ് ഈ വാര്‍ത്ത. 2020 ജനുവരി 10ന് റിലീസ് ചെയ്ത അഞ്ചാം പാതിര 60 കോടിക്ക് മുകളിലാണ് ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയത്.
കുഞ്ചാക്കോ ബോബന്‍ അന്‍വര്‍ ഹുസൈനായും ഷറഫുദ്ദീന്‍, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തി. ഹിന്ദിയ്ക്ക് പുറമെ തമിഴിലേക്കും മിഥുന്‍ മാനുവല്‍ അരങ്ങേറുകയാണ്. അന്‍വര്‍ റഷീദിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന്റെ തമിഴ് പ്രവേശനം. കൈതി താരം അര്‍ജുന്‍ ദാസാണ് ചിത്രത്തിലെ നായകന്‍.