pranab-mukherji

ന്യൂഡൽഹി : ഒരു കാലഘട്ടത്തിന്റെ അവസാനമാണ് പ്രണബ് മുഖർജിയുടെ വിയോഗത്തോടെ സംഭവിച്ചതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വികസന കുതിപ്പിൽ മായാത്ത മുദ്ര പതിപ്പിച്ച അതികായനാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്ററിൽ കുറിച്ചു..പ്രണബിന്റെ അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കുവച്ചാണ് മോദി അനുശോചനം അറിയിച്ചത്.

നഷ്ടമായത് മികച്ച രാഷ്ട്രതന്ത്രജ്ഞനെയെന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. നികത്താനാവാത്ത വിടവെന്ന് അമിത് ഷായും പാർലമെന്ററി, ഭരണതലങ്ങളിൽ സമാനതകളില്ലാത്ത പ്രതിഭയായിരുന്നു പ്രണബ് മുഖർജിയെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർലയും അനുസ്മമരിച്ചു .രാജ്യത്തിനൊപ്പം പ്രണബ് മുഖർജിക്ക് ആദരം അർപ്പിക്കുന്നെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ന് വൈകിട്ടോടെയാണ് ഡൽഹിയിലെ ആർമി റിസർച് ആൻറ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രണബ് മുഖർജിയുടെ മരണം സ്ഥിരീകിരിച്ചത്.