mohanlal

തിരുവനന്തപുരം :മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ത അനുശോചനം രേഖപ്പെടുത്തിയത്. പ്രണബ് ജിയുടെ സംഭാവനകൾ രാഷ്ട്രം എപ്പോഴും ഓർക്കും. ഹൃദയംഗമമായ അനുശോചനം എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. കമൽഹാസൻ ഉൾപ്പടെ തെന്നിന്ത്യൻ സിനിമയിലെ പ്രമുഖരും പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ബോളിവുഡ് താരങ്ങളും മുൻ രാഷ്ട്രപതിയെ അനുസ്മരിച്ച് രംഗത്തെത്തിയിരുന്നു.

മസ്തിഷ്ക ശസ്ത്രക്രിയയെതുടർന്ന് ഡൽഹിയിലെ ആർമി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രണബ് മുഖർജി ഇന്ന് വൈകിട്ടാണ് അന്തരിച്ചത്. ചികിത്സയ്ക്കിടെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. . . വിവിധ കാലങ്ങളിലായി ധനകാര്യ, പ്രതിരോധ, വിദേശകാര്യ മന്ത്രി പദവും അദ്ദേഹം വഹിച്ചിരുന്നു. സംസ്കാരം ചൊവ്വാാഴ്ച നടക്കും. പ്രണബ് മുഖർജിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.