covid
ഉന്നം കൂട്ടായ്മ പ്രവർത്തകർ കൃഷിയിറക്കുന്നു.

കുറ്റിപ്പുറം: കൊവിഡ് പ്രതിസന്ധിയെ പടിക്ക് പുറത്തുനിർത്തി കൃഷിയിലൂടെ പോരാടുവാൻ ഒരുങ്ങുകയാണ് ഒരുപറ്റം കലാകാരന്മാർ. കുറ്റിപ്പുറം തൃക്കണാപുറത്താണ് കലാകാരന്മാർ 'ഉന്നം' എന്ന കൂട്ടായ്മ രൂപികരിച്ച് മണ്ണിലേക്കിറങ്ങുന്നത്. ലോക്ക്ഡൗൺ മുതൽ ആരംഭിച്ച സാമ്പത്തിക പരാധീനത മറികടക്കാൻ വേണ്ടിയാണ് ഉന്നം കൂട്ടായ്മ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മിമിക്രി കലാകാരനും നടനുമായ സാലു കുറ്റനാടിന്റെ വീട്ടുവളപ്പിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി തുടങ്ങി. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ കൃഷിയിറക്കും. ധാന്യങ്ങളും ഇലച്ചെടികളും പച്ചക്കറികളുമാണ് ഇവർ പ്രധാനമായും കൃഷിയിറക്കുന്നത്. കൊവിഡോടെ പലർക്കും കലാപ്രവർത്തനം മാത്രം നടത്തി കുടുംബം പുലർത്താൻ പറ്റാത്ത അവസ്ഥയാണ്. കൊവിഡിൽ നിന്ന് നാട് മുക്തമായാലും കലാപ്രവർത്തനത്തിനൊപ്പം കൃഷിയും മുന്നോട്ടുകൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം. കലാകാരന്മാരായ സാലു കൂറ്റനാട്, ഇടവേള റാഫി. ലത്തീഫ് കുറ്റിപ്പുറം. രവീന്ദ്രൻ കലാഭവൻ തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.

സ്വന്തം ആവശ്യങ്ങൾക്കുള്ള പച്ചക്കറി വിഷരഹിതമായി ഉണ്ടാക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് കൂടി നല്ല ഭക്ഷ്യധാന്യം എത്തിക്കാനാവും.

ഉന്നം കൂട്ടായ്മ പ്രവർത്തകർ