മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി ജില്ലയിൽ എട്ട് കുടുബാരോഗ്യ കേന്ദ്രങ്ങൾ കൂടി പ്രവർത്തന സജ്ജമായി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷയാവും. ഏലംകുളം, മാറാക്കര, പാലപ്പെട്ടി, വളവന്നൂർ, ഓടക്കയം, തൃപങ്ങോട്, മൂർക്കനാട്, തേവർ കടപ്പുറം തുടങ്ങിയ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിൽ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. പരിപാടിയിൽ എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈൻ മുഖേന പങ്കെടുക്കും.