karipur-

ലാൻഡിംഗ് പിഴവെന്നും സംശയം

 ബ്ലാക് ബോക്സ് കണ്ടെടുത്തു

മ​ല​പ്പു​റം​:​ ​ക​രി​പ്പൂ​രി​ലെ​ ​ടേ​ബി​ൾ​ ​ടോ​പ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​റ​ൺ​വേ​യി​ലെ​ ​വ​ഴു​ക്ക​ലി​ൽ​ ​വി​മാ​നം​ ​തെ​ന്നി​യ​താ​വാം​ ​ദു​ര​ന്ത​ത്തി​ന് ​കാ​ര​ണ​മെ​ന്ന​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​ന​വു​മാ​യി​ ​കേ​ന്ദ്ര​ ​വ്യോ​മ​യാ​ന​ ​മ​ന്ത്രാ​ല​യം.​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​റ​ൺ​വേ​യി​ൽ​ ​വി​മാ​നം​ ​നി​യ​ന്ത്രി​ച്ച് ​നി​റു​ത്താ​നാ​യി​ട്ടു​ണ്ടാ​വി​ല്ലെ​ന്നും​ ​ക​രു​തു​ന്നു.
കേ​ന്ദ്ര​ ​വ്യോ​മ​യാ​ന​ ​മ​ന്ത്രി​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി​ ​ക​രി​പ്പൂ​രി​ൽ​ ​അ​റി​യി​ച്ച​താ​ണ് ​ഇ​ക്കാ​ര്യം.​ ​ബ്ലാ​ക് ​ബോ​ക്സ് ​പ​രി​ശോ​ധി​ക്കു​മ്പോ​ഴേ​ ​യ​ഥാ​ർ​ത്ഥ​ ​കാ​ര​ണം​ ​വ്യ​ക്ത​മാ​കൂ​ ​എ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ദു​ര​ന്തം​ ​ര​ണ്ടു​ ​സം​ഘ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​ആ​ക്സി​ഡ​ന്റ്സ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ബ്യൂ​റോ​യും​ ​ഡി.​ജി.​സി.​എ​യും​ ​(​ഡ​യ​റ​ക്ട​റേ​റ്റ് ​ജ​ന​റ​ൽ​ ​ഒ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​)​​​ ​ആ​ണ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​സി.​ഇ.​ഒ​യും​ ​ടെ​ക്നി​ക്ക​ൽ​ ​ടീ​മും​ ​സ്ഥ​ല​ത്ത് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ക​രി​പ്പൂ​രി​ൽ​ ​മ​ന്ത്രി​ ​അ​ടി​യ​ന്ത​ര​ ​യോ​ഗം​ ​വി​ളി​ച്ചു​ ​സ്ഥി​തി​ ​വി​ല​യി​രു​ത്തി.
വി​മാ​ന​ത്തി​ന്റെ​ ​ബ്ലാ​ക്ക് ​ബോ​ക്സ് ​ക​ണ്ടെ​ടു​ത്തു.​ ​ഡി​ജി​റ്റ​ൽ​ ​ഫ്ലൈ​റ്റ് ​ഡേ​റ്റാ​ ​റെ​ക്കോ​ർ​ഡ​റും​ ​കോ​ക്ക്പി​റ്റ് ​വോ​യ്സ് ​റെ​ക്കാ​ഡ​റും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ബ്ലാ​ക് ​ബോ​ക്സ് ​മും​ബ​യി​ലാ​ണ് ​ പ​രി​ശോ​ധി​ക്കു​ന്ന​ത്.​ ​ഫ​ല​മ​റി​യാ​ൻ​ ​ര​ണ്ട് ​ദി​വ​സ​മെ​ടു​ക്കും.​ ​അ​പ​ക​ട​ത്തി​ന് ​തൊ​ട്ടു​മു​ൻ​പ് ​വി​മാ​നം​ ​എ​ത്ര​ ​ഉ​യ​ര​ത്തി​ലാ​യി​രു​ന്നു,​ ​വേ​ഗ​ത,​ ​സ്ഥാ​നം,​ ​പൈ​ല​റ്റും​ ​എ​യ​ർ​ട്രാ​ഫി​ക് ​ക​ൺ​ട്രോ​ളും ത​മ്മി​ലു​ള്ള​ ​ആ​ശ​യ​വി​നി​മ​യം​ ​എ​ന്നി​വ​ ​ഈ​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​റെ​ക്കാ​ഡ് ​ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.​ ​ക​രി​പ്പൂ​രി​ലെ​ ​ക​ൺ​ട്രോ​ൾ​ ​ട​വ​റി​ൽ​ ​നി​ന്ന് ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​സ​ന്ദേ​ശ​ങ്ങ​ളു​മ​ട​ങ്ങി​യ​ ​ടേ​പ്പു​ക​ൾ​ ​ഡി.​ജി.​സി.​എ​ ​ശേ​ഖ​രി​ച്ചു.
അ​തേ​സ​മ​യം,​​​ ​പൈ​ല​റ്റി​ന് ​ലാ​ൻ​ഡിം​ഗി​ൽ​ ​പി​ഴ​വ് ​സം​ഭ​വി​ച്ച​താ​യും​ ​സം​ശ​യം​ ​ബ​ല​പ്പെ​ടു​ന്നു​ണ്ട്.

പരിശോധിക്കുന്നത്

ലാൻഡിംഗ് പാളിച്ചയുണ്ടോ?​ ആദ്യ ലാൻഡിംഗ് പരാജയപ്പെടാൻ മഴ മാത്രമാണോ കാരണം?​ ആദ്യശ്രമത്തിൽ താഴ്ന്ന വിമാനം വീണ്ടും ഉയർന്നോ?​ യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ച് ഏറെ കഴിഞ്ഞാണ് വിമാനം രണ്ടാമതും ലാൻഡിംഗിന് ശ്രമിച്ചത്. പൈലറ്റും എ.ടി.സിയും തമ്മിലുള്ള ആശയവിനിമയത്തിൽ പാളിച്ചയുണ്ടായോ?​ ടയറുകളുടെയും ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സംവിധാനത്തിന്റെയും പ്രവർത്തനം. വിമാനത്തിന്റെ ടയറുകൾക്കും റൺവേയ്ക്കും ഇടയിൽ നേർത്ത ജല പാളി വന്നാൽ വിമാനം തെന്നുന്ന അക്വാ പ്ലെയ്‌നിംഗ് സംഭവിച്ചോ?​ റൺവേയുടെ പ്രതലത്തിൽ പിഴവുകളുണ്ടോ?​ പൈലറ്റിന് റൺവേ കൃത്യമായി മനസിലാക്കാൻ കഴിയാത്ത റൺവേ ഇല്യൂഷൻ സംഭവിച്ചിരിക്കാമോ?​

സാങ്കേതിക പിഴവുണ്ടോ?​

അപകടം സാങ്കേതിക തകരാർ മൂലമാണെന്ന പ്രചാരണമുണ്ട്. എങ്കിൽ പൈലറ്റ് കൺട്രോൾ ടവറിൽ അറിയിക്കണം. അടിയന്തര ഘട്ടങ്ങളിൽ അയയ്‌ക്കുന്ന എസ്.ഒ.എസ് സന്ദേശം പൈലറ്റ് നൽകിയിട്ടില്ലെന്നാണ് വിവരം. എമർജൻസി ലാൻഡിംഗിന്റെ സൂചനകളും ഇല്ല. സാധാരണ ലാൻഡിംഗിനാണ് പൈലറ്റ് തയ്യാറെടുത്തതെന്ന് എയർപോർട്ട് അതോറിട്ടിയിലെ മുൻഉദ്യോഗസ്ഥൻ പറയുന്നു.

മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ത്തി​ന് 20​ ​ല​ക്ഷം
മ​ല​പ്പു​റം​:​ ​ക​രി​പ്പൂ​ർ​ ​വി​മാ​നാ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ത്തി​ന് ​ എയർ ഇന്ത്യയും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ം​ 10​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കും.​ ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യും​ ​നി​സാ​ര​ ​പ​രി​ക്കു​ള്ള​വ​ർ​ക്ക് 50,000​ ​രൂ​പ​ ​വീ​ത​വും​ ​ന​ൽ​കു​മെ​ന്ന് ​കേ​ന്ദ്ര​ ​വ്യോ​മ​യാ​ന​ ​മ​ന്ത്രി​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​എ​യ​ർ​ ​ക്രാ​ഫ്റ്റ് ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​മ​റ്റ് ​ഏ​ജ​ൻ​സി​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ആ​നു​കൂ​ല്യ​വും​ ​തു​ട​ർ​ന്ന് ​ല​ഭി​ക്കും.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​സ​ഹാ​യം​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​പ്ര​ഖ്യാ​പി​ച്ച​ത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സംസ്ഥാനം വഹിക്കും.

കരിപ്പൂർ വിമാനാപകടത്തെ പറ്റി വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന്റെ എൻജിൻ ഓഫായത് പരിശോധിക്കും

വി.മുരളീധരൻ, കേന്ദ്ര സഹമന്ത്രി

അപകടം നിർഭാഗ്യകരമാണ്. എമർജൻസി റെസ്‌ക്യൂ ടീം രക്ഷാപ്രവർത്തനവുമായി ഉണർന്നു പ്രവർത്തിച്ചു

ഹർദീപ് സിംഗ് പുരി ,​ കേന്ദ്ര വ്യോമയാന മന്ത്രി