karipur

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. ഗുരുതര പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എയർ ക്രാഫ്റ്റ് ഇൻഷ്വറൻസും മറ്റ് ഏജൻസികളിൽ നിന്നുള്ള ആനുകൂല്യവും തുടർന്ന് ലഭിക്കും. സംസ്ഥാനത്തിന്റെ സഹായം മുഖ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്.