മലപ്പുറം: കരിപ്പൂരിലെ വിമാനാപകടം മലപ്പുറം അഡിഷണൽ എസ്.പി. ജി.സാബുവിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. 30 അംഗ ടീമാണ് രൂപവത്കരിച്ചത്. മലപ്പുറം ഡിവൈ.എസ്.പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എ.എസ്.പി ഹേമലത, ഇൻസ്പെക്ടർമാരായ ഷിബു, കെ.എം.ബിജു, സുനീഷ് പി.തങ്കച്ചൻ തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിൽ അംഗങ്ങളാണ്.