karipur

കരിപ്പൂർ: കരിപ്പൂർ വിമാനത്താവള റൺവേയ്‌ക്ക് ഒരു തകരാറുമില്ലെന്ന് എയർപോർട്ട് സതേൺ റീജിയണൽ ഡയറക്ടർ ആർ. മാധവൻ പറഞ്ഞു. അപകടം നടന്നയുടൻ വിമാനത്താവള അധികൃതർ വേണ്ടതെല്ലാം ചെയ്തു. ഡി.ജി.സി.എയും എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാവുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്നും ആർ. മാധവൻ പറഞ്ഞു. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളുടെ ചുമതലയുള്ള ആർ. മാധവൻ ചെന്നൈയിൽ നിന്നാണ് ഇന്നലെ കരിപ്പൂരിലെത്തിയത്. അപകടത്തെ കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ബ്യൂറോയുടെ തെളിവെടുപ്പ് ഇന്നലെയും നീണ്ടു. അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കുമെന്നാണ് വിവരം.