കൊണ്ടോട്ടി:കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിൽ നിന്നു ബാഗേജ് പുറത്തിറക്കി ടെർമിനലിലേക്കു മാറ്റി. വിമാനം കവറിട്ട് മൂടി. മേഖലയിൽ കേന്ദ്രസുരക്ഷാ സേനയുടെയും എയർഇന്ത്യയുടെ സുരക്ഷ ഉദ്യോഗസ്ഥരുടെയും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനകൾക്ക് ശേഷം ബാഗേജുകൾ യാത്രക്കാർക്ക് കൈമാറും. വിമാനം അനേഷണം പൂർത്തിയാവും വരെ സംഭവസ്ഥലത്തു നിന്നു മാറ്റില്ല. ബോയിംഗ് കമ്പനി അധികൃതരും വിമാനം പരിശോധിച്ചു. അപകടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഡൽഹിയിൽ നിന്നെത്തിയ ഡി.ജി.സി.എ സംഘം എ.ടി.സി, എയർപോർട്ട് അതോറിറ്റി എന്നിവരിൽ നിന്നു മൊഴിയെടുത്തു.