മലപ്പുറം: ജില്ലയിൽ ഇന്നലെ 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 26 പേർക്ക് ഉറവിടമറിയാതെയും 158 പേർക്ക് നേരിട്ടുള്ള സമ്പർത്തിലൂടെയുമാണ് രോഗബാധ. ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 11 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
അരീക്കോട് , കാവനൂർ , പെരുവള്ളൂർ, എടയൂർ , എടപ്പറ്റ , മഞ്ചേരി , താനാളൂർ , പരപ്പനങ്ങാടി , താനൂർ, എടരിക്കോട് , കരുവാരക്കുണ്ട് , കൊണ്ടോട്ടി , തുവ്വൂർ, കോട്ടയ്ക്കൽ, എരഞ്ഞിമങ്ങാട്, ഇരിമ്പിളിയം , പൊന്നാനി , പെരിന്തൽമണ്ണ, കണ്ണമംഗലം , ചേലേമ്പ്ര ,എലംകുളം, കീഴാറ്റൂർ,എടവണ്ണ , അങ്ങാടിപ്പുറം , നിറമരുതൂർ, കൽപകഞ്ചേരി, വള്ളിക്കുന്ന് , വെട്ടം , അരീക്കോട്, ഐക്കരപ്പടി, തിരൂരങ്ങാടി ,വാഴക്കാട് , മൊറയൂർ , വാഴയൂർ ,കൂട്ടിലങ്ങാടി , പയ്യനാട് , മംഗലം, പുളിക്കൽ, കോഡൂർ,വഴിക്കടവ് , ആലിപ്പറമ്പ് , തെന്നല , കരുവാരക്കുണ്ട് ,പാണ്ടിക്കാട് , വെട്ടത്തൂർ , കുഴിമണ്ണ , കുറുവ, മൂത്തേടം , തിരുവാലി , കൊട്ടപ്പുറം, മലപ്പുറം , എടരിക്കോട്, താനാളൂർ, തലക്കാട് , പുൽപ്പറ്റ, വണ്ടൂർ , പൂക്കോട്ടൂർ , വെട്ടം, തൃക്കലങ്ങോട് , എ.ആർ നഗർ,മൊറയൂർ , കരുളായി ,പോരൂർ, പോത്തുകല്ല് ,പൊന്മള , ഒതുക്കുങ്ങൽ , വള്ളുവമ്പ്രം , മക്കരപ്പറമ്പ് , ആനക്കയം, ഒഴൂർ, വളവന്നൂർ ,മൂന്നിയൂർ ,കീഴാറ്റൂർ , ചീക്കോട് ,ആതവനാട് മേഖലകളിലുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യ പ്രവർത്തകരായ പുൽപറ്റ സ്വദേശിയായ ഡോക്ടർ (26), പോത്തുകല്ല് സ്വദേശിനി (28), മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കാവനൂർ സ്വദേശി (33), മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മഞ്ചേരി സ്വദേശിനി (38) എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.