ffff
.


കൊണ്ടോട്ടി:കരിപ്പൂർ വിമാന അപകടത്തിന് ഇന്നേക്ക് ഒരാഴ്ച പിന്നിടുമ്പോഴും ആശുപത്രി വിടാതെ 83 യാത്രക്കാർ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ മൂന്നു പേർ വെന്റിലേറ്ററിലും 19 പേർ ഗുരുതര പരിക്കുകളോടെയുമാണ് ചികിത്സയിലുളളത്. അപകടത്തിൽ പരിക്കേറ്റവരിൽ 89 പേർ വീടുകളിലെത്തി. കഴിഞ്ഞ വെളളിയാഴ്ച രാത്രി 7.40നാണ് ദുബായിൽ നിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നു നിയന്ത്രണം വിട്ട് 35 അടി താഴ്ചയിലേക്കു വീണ് 18 പേർ മരിച്ചത്. ആറു വിമാന ജീവനക്കാർ അടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു വൈമാനികരും 16 യാത്രക്കാരുമാണ് മരിച്ചത്.