മലപ്പുറം: ജില്ലയിൽ ഇന്നലെ 221 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 212 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ 12 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 26 പേർ ഉറവിടമറിയാതെയും 186 പേർ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗബാധിതരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴുപേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതർ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യജാഗ്രത കർശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചു. അതിനിടെ ജില്ലയിൽ 82 പേർ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ഇന്നലെ രോഗമുക്തരായി. ഇതുവരെ 2,833 പേരാണ് വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
34,690 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
രോഗബാധിതരായ ആരോഗ്യ പ്രവർത്തകർ-
പൂക്കോട്ടൂർ സ്വദേശി (29), ആലത്തിയൂർ സ്വദേശിയായ ഡോക്ടർ (58), എടപ്പാൾ അയിലക്കാട് സ്വദേശിനി (42), പാതായിക്കര സ്വദേശിനി (55), മഞ്ചേരി മേലാക്കത്ത് താമസിക്കുന്ന ഡോക്ടർ(24) , പറപ്പൂർ സ്വദേശിയായ ഡോക്ടർ (23), കൊല്ലം സ്വദേശിയായ ഡോക്ടർ (24), ആലിപ്പറമ്പിലെ ആരോഗ്യപ്രവർത്തകരായ അഞ്ചുപേർ.
മറ്റുള്ളവർ -തുവ്വൂർ, ചമ്രവട്ടം, മാറഞ്ചേരി, അരിപ്ര , മൂന്നിയൂർ, തിരൂരങ്ങാടി(6), തിരൂർ, വെളിമുക്ക് , പെരുവെള്ളൂർ (3), പെരുമണ്ണ(3), വട്ടംകുളം,കുഴിമണ്ണ , തേഞ്ഞിപ്പലം, എടപ്പാൾ(12) പെരിന്തൽമണ്ണ( 23), പാതായ്ക്കര(4), കൊടിഞ്ഞി , രാമനാട്ടുകര കൃക്കളയൂർ , തിരുനാവായ (5), കൊണ്ടോട്ടി(6), ചാപ്പനങ്ങാടി(6), അരീക്കോട്(8), പൂക്കോട്ടൂർ, രണ്ടത്താണി, രാങ്ങാട്ടൂർ, എടയൂർ , പരപ്പനങ്ങാടി (9), കരുളായി , കരേക്കാട് ,അമരമ്പലം , പുത്തരിക്കൽ ,നിലമ്പൂർ ,പള്ളിക്കൽ(4), എടക്കര ,ആലിപ്പറമ്പ് , പുളിക്കൽ, പുതുപറമ്പ്(8), ചെട്ടിപ്പടി , പാങ്ങ് , പാലത്തിങ്ങൽ, മലപ്പുറം , പടിഞ്ഞാറ്റുമുറി , ഒതുക്കുങ്ങൽ, കോട്ടക്കൽ (6), അങ്ങാടിപ്പുറം , ഒഴൂർ , മഞ്ചേരി (5), വണ്ടൂർ , ചോക്കാട് , കടുങ്ങപുരം, പൊന്മള(3) , എടരിക്കോട് , വലിയോറ , ചെർപുളശ്ശേരി, പട്ടിക്കാട് , പുൽപ്പറ്റ , മുണ്ടുപറമ്പ് , പോരൂർ ,എടപ്പറ്റ , ഊർങ്ങാട്ടിരി (5), കീഴാറ്റൂർ, തൃക്കലങ്ങോട്, പൊന്നാനി, ആലങ്കോട് , കാരക്കുന്ന് , വെട്ടം , തൃപ്രങ്ങോട് , കുറ്റിപ്പുറം നടുവട്ടം , പാതിരിക്കോട് , കാവനൂർ , കട്ടുപ്പാറ സ്വദേശിനി , കാവനൂർ , കരുവാരക്കുണ്ട്, കുറ്റിപ്പുറം ,വട്ടംകുളം, മേലാറ്റൂർ, ചെരക്കാപ്പറമ്പ്, ഒതളൂർ കിഴിശേറി, സ്വദേശികൾ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.