താനൂർ: ശനിയാഴ്ച്ച രാത്രി ഹൃദയാഘാതം മൂലം മരിച്ച താനൂർ ഓലപ്പീടിക സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓലപ്പീടിക ചോനാരി സൈനുദ്ദീൻ (59) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. ബോംബെയിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന സൈനുദ്ദീൻ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. കൃത്യമായി ക്വറന്റൈനിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തിന് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഭാര്യ: സൽമ. മക്കൾ: നൗഫൽ, ശബ്ന. മരുമകൾ: റാഷിദ.