മലപ്പുറം: ജില്ലയിൽ ഇന്നലെ 306 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 288 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 13 പേർ ഉറവിടമറിയാതെയും 275 പേർ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗബാധിതരായത്. രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയിൽ 130 പേർ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 2,963 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.