പെരിന്തൽമണ്ണ: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവാലി സ്വദേശി കുറ്റിപ്പുറത്ത് കക്കടത്ത് ശ്രീവിഹാറിൽ കെ.കെ.അരവിന്ദാക്ഷൻ (67) മരിച്ചു. റിട്ട.പോസ്റ്റൽ സൂപ്രണ്ടാണ്. ഞായറാഴ്ച രാത്രി 11ഓടെയാണ് മരണം. വിമാനാപകടത്തിൽ ഭാര്യ സതിക്കും പരിക്കേറ്റിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ലോക്ക്ഡൗണിന് മുമ്പ് ദുബായിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു. വിസയുടെ കാലാവധി അവസാനിച്ച ഘട്ടത്തിൽ കഴിഞ്ഞ എഴിന് എയർഇന്ത്യയുടെ വിമാനത്തിൽ മടങ്ങുകയായിരുന്നു. മക്കൾ : ജിതിൻ, അർജുൻ (ഇരുവരും ദുബായ്), മരുമക്കൾ : ശ്രീലക്ഷ്മി, ലിംഷ (ഇരുവരും ദുബായ്).