മലപ്പുറം: ജില്ലയിൽ ഇന്നലെ 322 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 302 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 10 പേർക്ക് ഉറവിടമറിയാതെയും 292 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ എട്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതിനിടെ ജില്ലയിൽ 263 പേർ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ഇന്നലെ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
നിരീക്ഷണത്തിൽ 38,702 പേർ
38,702 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,708 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ 403 , തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 13, തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട്, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന്, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 93, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 169, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 67, പെരിന്തൽമണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 127, പെരിന്തൽമണ്ണ ഇ.എം.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ ഒന്ന്, കീഴാറ്റൂർ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 78, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ പ്രത്യേക ചികിത്സാകേന്ദ്രത്തിൽ 24, കരിപ്പൂർ ഹജ്ജ് ഹൗസിൽ 210, കാലിക്കറ്റ് സർവകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 518 പേർ എന്നിങ്ങനെയാണ് ചികിത്സയിലുള്ള. 35,795 പേർ വീടുകളിലും 1,198 പേർ കൊവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
2,061 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.