മലപ്പുറം: ജില്ലയിൽ 395 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്.
377 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ 11 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 13 പേർക്ക് ഉറവിടമറിയാതെയും 364 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേർ വിവിധ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 1,883 പേർക്ക് ഇന്ന് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിൽ ഇപ്പോൾ 41,934 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ 240 പേർ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ഇന്നലെ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
രോഗബാധ
ഉണ്ടായവർ
പോരൂർ, പച്ചാട്ടിരി , പള്ളിക്കൽ , പെരിന്തൽമണ്ണ, കാരപ്പുറം, നടുവത്ത് , തിരുവാലി , അടിമാലി സ്വദേശി, ആലപ്പുഴ സ്വദേശി, അമരമ്പലം, അമ്പലപ്പറമ്പ്, ആനക്കയം, ആനമങ്ങാട്, ആനങ്ങാടി, ഏ.ആർ നഗർ , അരീക്കോട്, അരിപ്ര , ആതവനാട് , ചീരയിൽ , ചേലേമ്പ്ര (5 പേർ), ചെറുകര(8 പേർ), ചേറൂർ, ചിറയിൽ, ചോക്കാട് ( 10 പേർ), ചുങ്കം , ചുങ്കത്തറ(അഞ്ച്), എടക്കുളം(5), എടക്കൽ, എടക്കര, എടപ്പാൾ(5), എടരിക്കോട്(4), എടവണ്ണ(3), എരഞ്ഞിമങ്ങാട്, എരുമമുണ്ട , ഫറോഖ്, ഇരിങ്ങല്ലൂർ, ഇരുവേറ്റി(7), കെ പുരം, കടമ്പോട് , കാടാമ്പുഴ, കൈപ്പിനി , കാളികാവ് (11), കാഞ്ഞിരംപാടം, കണ്ണമംഗലം (5), കാപ്പിൽ, കാരാട് , കാരക്കുന്ന്, കരേക്കാട് , കരുവാരക്കുണ്ട്, കട്ടുപ്പാറ, കാവനൂർ , കീഴാറ്റൂർ ,കോഡൂർ (3), കൊല്ലം സ്വദേശി, കൊല്ലേരി സ്വദേശി, കൂരാട് , തവനൂർ, കൊണ്ടോട്ടി , തിരൂർ , ചോക്കാട് , മഞ്ചേരി , വാണിയമ്പലം , മാറാക്കര, മുന്നിയൂർ, പറപ്പൂർ, തലക്കാട്, വേങ്ങര , വണ്ടൂർ മേഖലകളിലുള്ളവർ
ആരോഗ്യപ്രവർത്തകർ
മലപ്പുറം സ്വദേശി, വേങ്ങര സ്വദേശി, മഞ്ചേരി സ്വദേശികളായ ഒമ്പത് പേർ
വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യജാഗ്രത കർശനമായി ഉറപ്പാക്കണം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം
കെ. ഗോപാലകൃഷ്ണൻ
ജില്ലാ കളക്ടർ
ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ
കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരുമെന്ന് ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. വിവാഹം, മരണം, മെഡിക്കൽ എമർജൻസി, മെഡിക്കൽ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് ലോക്ക് ഡൗൺ ബാധകമായിരിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും.