flower
.

ചങ്ങരംകുളം: അത്തപ്പൂക്കളം ഒരുക്കാൻ പൂക്കളെത്തിത്തുടങ്ങി. എടപ്പാൾ ടൗണിലാണ് വരവ് പൂക്കളുമായി കച്ചവടം ആരംഭിച്ചിരിക്കുന്നത്. ചെണ്ടുമല്ലി, വാടാർമല്ലി, ബട്ടൺ റോസ്, ജമന്തി, അരളി തുടങ്ങിയവയാണ് വിൽപ്പനക്കെത്തിയിരിക്കുന്നത്. അതേസമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് പൂ കച്ചവടക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എടപ്പാളിൽ രണ്ട് കടകൾ മാത്രമാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എടപ്പാൾ ടൗൺ കൊവിഡ് മഹാമാരിയുടെ പിടിയിലായതിനാൽ കണ്ടെയ്ൻമെന്റ് സോണിലായത് പൂവിപണിയെ കാര്യമായി ബാധിക്കുമെന്നാണ് സൂചന.