താനൂർ: രണ്ടുവർഷം വെള്ളമൊഴിച്ച് വളർത്തിയിട്ടും കുലയുണ്ടാകാത്ത വാഴ വെട്ടി ഒഴിവാക്കിയപ്പോൾ ബാക്കിയായ ഭാഗത്ത് കുല വന്നു. താനൂർ അഞ്ചുടി മുഹിയുദ്ധീൻ പള്ളിക്ക് കിഴക്കുവശം താമസിക്കുന്ന കുപ്പന്റെ പുരയ്ക്കൽ അഷ്റഫിന്റെ വീട്ടിലാണ് വെട്ടിയിട്ട വാഴയിൽ കുല വന്നത്.
രണ്ടുമാസം മുമ്പാണ് വാഴ വെട്ടി മാറ്റിയത്. കഴിഞ്ഞ ദിവസം തൂമ്പു വന്നതോടെ വീട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങി. തുടർന്നാണ് ഇലയ്ക്ക് പകരം കുലയാണെന്നുള്ള കാര്യം അറിയുന്നത്.12 പഴമാണ് കുലയിലുള്ളത്.
രണ്ടുവർഷത്തിനുശേഷം ഉണ്ടാകുന്ന പഴം എങ്ങനെയുണ്ടാവുമെന്ന കൗതുകത്തിലാണ് അഷ്റഫും വീട്ടുകാരും. കാഴ്ച കാണാൻ നിരവധിയാളുകളാണ് അഷ്റഫിന്റെ വീട്ടിലെത്തിയത്.