gol

മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി ഇസ്തിരിപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 24ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ. ​ജി​ദ്ദ​യിൽ നി​ന്നും സ്​​പൈ​സ് ജെ​റ്റ്​ വി​മാ​ന​ത്തിൽ 500 ഗ്രാം സ്വർ​ണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച മ​ല​പ്പു​റം പ​ട്ടി​ക്കാ​ട് സ്വദേ​ശി മൂ​സ​യെയാണ് എ​യർ ഇ​ന്റ​ലി​ജൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.​​ ​ഇ​ല​ക്രേ്ടാ​ണി​ക് ഇ​സ്തി​രി​പ്പെ​ട്ടി​ക്കുള്ളിൽ ദ്വാരമുണ്ടാക്കി അകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. യാ​ത്ര​ക്കാ​രു​ടെ ബാ​ഗ് ​പരി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വർ​ണം ക​ണ്ടെ​ത്തി​യ​ത്. ​ഡെ​പ്യൂ​ട്ടി ക​മ്മീിഷ​ണർ ടി.എ. കി​രൺ, കെ.പി. മ​നോ​ജ്, കെ.സു​ധീർ, ആ​ശ, രാ​മേ​ന്ദ്ര സിം​ഗ് ച​ന്ദൻ , ഹ​വിൽ​ദാർ ന​രേ​ഷ്, അ​ശോ​കൻ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വത്തി​ലാ​ണ് സ്വർ​ണം പി​ടി​കൂ​ടി​യ​ത്.​​