മലപ്പുറം: ജില്ലയിൽ ഇന്നലെ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 192 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 25 പേർക്ക് ഉറവിടമറിയാതെയാണ് കൊവിഡ് ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത അനിവാര്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ആറുപേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേ സമയം 538 പേർ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ഇന്നലെ രോഗമുക്തരായി. ഇതുവരെ 5,327 പേരാണ് വിദഗ്ദ്ധചികിത്സയ്ക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
നിരീക്ഷണത്തിൽ 45,343 പേർ
45,343 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. മറ്റ് ജില്ലക്കാരുൾപ്പെടെ 2,932 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.
രോഗബാധിതരായി ചികിത്സയിൽ 2,932 പേർ