siddi
സിദ്ദിഖ്

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​നി​ര​വ​ധി​ ​മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ​ ​പ്ര​തി​യെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പെ​രു​മ്പാ​വൂ​ർ​ ​മാ​റം​പ​ള്ളി​ ​സ്വ​ദേ​ശി​ ​മാ​ട​വ​ന​ ​സി​ദ്ദി​ഖ് ​(46​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​എ​റ​ണാം​കു​ളം,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ൽ​ ​നി​ര​വ​ധി​ ​മോ​ഷ​ണ​ക്കേ​സു​ക​ളി​ലും​ ​ക​ഞ്ചാ​വു​ ​കേ​സു​ക​ളി​ലും​ ​പ്ര​തി​യാ​ണി​യാ​ൾ.​
​ആ​ഗ​സ്റ്റ് 15​ ​ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ബൈ​പ്പാ​സി​ലെ​ ​കോം​പ്ല​ക്സ് ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടി​ൽ​ ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​കാ​റി​ന്റെ​ ​ചി​ല്ല് ​ത​ക​ർ​ത്ത് 8,000​ ​രൂ​പ​യും​ ​ബാ​ഗും​ ​എ.​ടി.​എം​ ​കാ​ർ​ഡും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​മോ​ഷ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​വൈ​കി​ട്ട് 5.30​ ​ഓ​ടെ​യാ​ണ് ​സം​ഭ​വം.​
​തു​ട​ർ​ന്ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പൊ​ലീ​സ് ​ടൗ​ണി​ലും​ ​പ​രി​സ​ര​ങ്ങ​ളി​ലും​ ​ഉ​ള്ള​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചും​ ​അ​ടു​ത്തി​ടെ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​ ​പ്ര​തി​ക​ളെ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.
നാ​ട്ടി​ൽ​ ​നി​ന്നും​ ​ഒ​ളി​വി​ൽ​പോ​യി​ ​പ​ട്ടാ​മ്പി,​ ​കൊ​പ്പം​ ​ഭാ​ഗ​ങ്ങ​ളി​ലെ​ ​വാ​ട​ക​ ​വീ​ടു​ക​ളി​ൽ​ ​താ​മ​സി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്നു.​ ​ഒ​രു​വ​ർ​ഷം​ ​മു​മ്പാ​ണ് ​ഒ​റ്റ​പ്പാ​ലം​ ​സ​ബ്ജ​യി​ലി​ൽ​ ​നി​ന്ന് ​സ​മാ​ന​മാ​യ​ ​കേ​സി​ൽ​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.​ ​ഇ​യാ​ളു​ടെ​ ​പേ​രി​ൽ​ ​പെ​രു​മ്പാ​വൂ​ർ,​ ​മു​വാ​റ്റു​പു​ഴ,​ ​ആ​ലു​വ,​ ​പ​ട്ടാ​മ്പി,​ ​ഒ​റ്റ​പ്പാ​ലം​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​മാ​ല​പൊ​ട്ടി​ക്ക​ൽ,​ ​ക​ഞ്ചാ​വ് ​കേ​സു​ക​ളു​ണ്ട്.​ ​
ക​വ​ർ​ച്ച​ ​ചെ​യ്ത​ ​മൊ​ബൈ​ൽ​ഫോ​ൺ​ ​ഇ​യാ​ളു​ടെ​ ​പു​ഴ​ക്കാ​ട്ടി​രി​യി​ലെ​ ​വാ​ട​ക​വീ​ട്ടി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ടു​ത്തു.​ ​മ​റ്റു​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങു​മെ​ന്നും​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ഡി.​വൈ.​എ​സ്.​പി​ ​പി.​വി​ക്ര​മ​ൻ,​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സി.​കെ.​നാ​സ​ർ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.
എസ്.ഐ സി.കെ. നൗഷാദ്, അഡീ. എസ്.ഐ രമ, പ്രത്യേക അന്വേഷണ സംഘത്തിലെ പി.എൻ.മോഹനകൃഷ്ണൻ, കൃഷ്ണകുമാർ, മനോജ്കുമാർ, സജീർ, മിഥുൻ, പ്രഫുൽ, കബീർ, വിനീത്,എ.എസ്.ഐ അബ്ദുൾ സലീം, ജോർജ് കുര്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.