malampuzha
.

പാലക്കാട്: ജില്ലയിൽ മഴയുടെ ശക്തി കുറവാണെങ്കിലും അണക്കെട്ടുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ ജലനിരപ്പ് ഉയർന്നുതന്നെ. ജില്ലയിലെ പ്രധാന അണക്കെട്ടായ മലമ്പുഴയിൽ 105.84 മീറ്ററാണ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇത് 105.06 മീറ്ററായിരുന്നു. 115.06 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി.

പോത്തുണ്ടി ഡാമിൽ മാത്രമാണ് നേരിയ വ്യത്യാസമുള്ളത്. കഴിഞ്ഞ വർഷം 97.40 മീറ്റർ വെള്ളമുണ്ടായിരുന്ന ഡാമിൽ 96.165 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. 108.2 മീറ്റാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ജൂൺ ഒന്നുമുതൽ ആഗസ്റ്റ് വരെ പാലക്കാട് ലഭിക്കേണ്ടിയിരുന്നത് 1038.8 മില്ലി മീറ്റർ മഴയാണ്. എന്നാൽ ലഭിച്ചത് 757.8 മില്ലീമീറ്റർ മാത്രം. 27% കുറവ്.

മഴ കനക്കുന്നു

ജില്ലയുടെ വിവിധ മേഖലകളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ശനിയാഴ്ച രാവിലെ എട്ടുവരെ നല്ല മഴ ലഭിച്ചു. മണ്ണാർക്കാട് മേഖലയിലാണ് കൂടുതൽ പെയ്തത്, 54.4 മില്ലീമീറ്റർ. കുറവ് കൊല്ലങ്കോട്- 14.6. ചിറ്റൂർ-19, ആലത്തൂർ-31.5, ഒറ്റപ്പാലം-48.4, പറമ്പിക്കുളം-27, തൃത്താല- 37, പാലക്കാട്-33.2, പട്ടാമ്പി-30 മി.മീ മഴ ലഭിച്ചു.

അണക്കെട്ട്- ഇന്നലെ ജലനിരപ്പ്- കഴിഞ്ഞ വർഷം (മീറ്ററിൽ)
മലമ്പുഴ- 105.84- 105.06
മീങ്കര- 153.01- 151.88
വാളയാർ- 196.64- 194.88
കാഞ്ഞിരപ്പുഴ- 92.35- 91.4
ചുള്ളിയാർ- 142.96- 141.43
മംഗംലം- 76.42- 75.07
പോത്തുണ്ടി- 96.165- 97.40