covid
.

പാലക്കാട്: ജില്ലയിൽ 47 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 42 പേർ രോഗമുക്തരാകുകയും ചെയ്തതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി. രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും നാലുപേർ എറണാകുളം, മലപ്പുറം ജില്ലകളിലും മൂന്നുപേർ കോഴിക്കോടും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിലുണ്ട്. ഇന്നലെ സമ്പർക്കത്തിലൂടെ 22,​ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട്,​ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 13,​ ഉറവിടമറിയാത്ത നാലുപേർ ഉൾപ്പെടും.

രോഗബാധിതർ: യു.എ.ഇ.യിൽ നിന്നുള്ള മണ്ണാർക്കാട് സ്വദേശി (27,​ മലപ്പുറം ജില്ലയിൽ ചികിത്സയിൽ),​ കൊപ്പം സ്വദേശി (22, 38, 30, 29, 27),​

പട്ടാമ്പി സ്വദേശി (54),​ കുവൈറ്റിൽ നിന്നുള്ള ഓങ്ങല്ലൂർ സ്വദേശി (32),​ ഖത്തറിൽ നിന്നുള്ള തിരുവേഗപ്പുറ സ്വദേശി (31),​ സൗദിയിൽ നിന്നുള്ള തിരുവേഗപ്പുറ സ്വദേശികൾ (42,48),​ കുലുക്കല്ലൂർ സ്വദേശി (46),​ കൊപ്പം സ്വദേശി (42),​ കർണാടകയിൽ നിന്നുള്ള അഗളി സ്വദേശികൾ (25, 24),​ കണ്ണാടി സ്വദേശി (28),​ തമിഴ്നാടിൽ നിന്നുള്ള അയിലൂർ സ്വദേശി (29),​ തരൂർ സ്വദേശി (32),​ കൊല്ലങ്കോട് സ്വദേശി (35),​ എരുത്തേമ്പതി സ്വദേശി (42) ഡൽഹിയിൽ നിന്നുള്ള ശ്രീകൃഷ്ണപുരം സ്വദേശി (59).

ഉറവിടം വ്യക്തമല്ലാതെ ഒറ്റപ്പാലം സ്വദേശി (24,​ സ്ത്രീ) എറണാകുളത്താണ് ചികിത്സയിൽ,​ തച്ചനാട്ടുകര സ്വദേശിയായ ഗർഭിണി (26) മലപ്പുറം ജില്ലയിൽ ചികിത്സയിൽ,​ പുതുനഗരം സ്വദേശി (25),​ അമ്പലപ്പാറ സ്വദേശി (46) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഓങ്ങല്ലൂർ സ്വദേശികളായ 11 പേർ (20, 50 പുരുഷന്മാർ, 83 സ്ത്രീ),​ കൊപ്പം,​ പട്ടാമ്പി സ്വദേശികളായ നാലുപേർ വീതം,​ കാരാകുറുശി സ്വദേശി (47),​ കാവശേരി സ്വദേശി (56)​,​ ചളവറ സ്വദേശി എന്നിവർക്കും രോഗബാധയുണ്ട്.