agriculture
.

കൊല്ലങ്കോട്: ചെറുപയർ കൃഷിയിൽ വിജയഗാഥയൊരുക്കി കല്ലുകുത്തി സ്വദേശി അനിൽ. എവർഗ്രീൻ ഫാർമേഴ്സ് ബെനിഫിറ്റ് സൊസൈറ്റി പി.ആർ.ഒയും ജോയിന്റ് സെക്രട്ടറിയുമായ എസ്.സുരേഷ് ഓണൂർ പള്ളത്തിന്റെ നിർദ്ദേശപ്രകാരമാണ് ചെറുപയർ കൃഷിയിലേക്ക് അനിൽ തിരിഞ്ഞത്.

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട്ട് സീസണല്ലാത്ത സമയത്തും സി.ഒ.8 എന്ന വിത്തിനം പരീക്ഷണാടിസ്ഥാനത്തിൽ മൂന്നേക്കറിൽ കൃഷിയിറക്കി. 60 70ദിവസത്തിനുള്ളിൽ മൂപ്പെത്തി വിളവെടുത്തു. ജലദൗർലഭ്യം ഉള്ള സമയമായിട്ടുപോലും മൂപ്പുകുറഞ്ഞ വിത്തിനമായതിനാൽ വേഗത്തിൽ വിളവെടുക്കാൻ കഴിഞ്ഞത് നേട്ടമായി.