വടക്കഞ്ചേരി: കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടി പ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പ് നല്കി. ജലനിരപ്പ് 76.51 മീറ്റർ ആയപ്പോഴാണ് ഞായറാഴ്ച രാവിലെ ആദ്യ മുന്നറിയിപ്പ് നല്കിയത്. നിലവിൽ 76.62 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 77.88 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള മംഗലംഡാമിൽ ജലനിരപ്പ് 77.28ൽ എത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നല്കുകയും ഷട്ടറുകൾ തുറക്കുകയും ചെയ്യും.