flood
.

പാലക്കാട്: കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിപ്പ്. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അണക്കെട്ടുകളുടെ തീരപ്രദേശത്തുള്ളവരും മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു. ഏതു സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മുൻകരുതൽ നിർദ്ദേശങ്ങൾ

1. വെള്ളപ്പൊക്കം ബാധിച്ച സ്ഥലത്തേക്ക് വാഹനങ്ങളുമായി പോകരുത്.
2. വെള്ളക്കെട്ടിലൂടെ നടന്നുപോകുന്നത് ഒഴുവാക്കുക, അത്യാവശ്യമെങ്കിൽ നീളമുള്ള വടിയുപയോഗിച്ച് വെള്ളത്തിന്റെ ആഴംനോക്കി മാത്രം മുന്നോട്ടുപോകുക
3. ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണ സ്ഥലങ്ങളിലൂടെ നടക്കരുത്
4. വെള്ളം കയറിയ സ്ഥലങ്ങളിൽ വൈദ്യുതി, ഗ്യാസ് എന്നിവയുടെ മെയിൻ കണക്ഷനുകൾ ഓഫാക്കുക
5. തീ കത്തിക്കുക, ഇലക്ട്രിക് സ്വിച്ചുകൾ പ്രവർത്തിക്കുന്നത് ഒഴുവാക്കുക
6. കേടായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക
7. എമർജൻസി കിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ കരുതുക
8. ജലാശയങ്ങളിൽ മീൻപിടിക്കുന്നതും കുളിക്കാൻ പോകുന്നതും ഒഴുവാക്കുക
9. മഴക്കാലം കഴിയുന്നതുവരെ വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറിതാമസിക്കുക