covid
.

പാലക്കാട്: തുടർച്ചയായ രണ്ടാംദിനവും കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിൽ. തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം സ്വദേശികൾക്ക് ഉൾപ്പെടെ 123 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 48പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. 19 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇന്നലെ രോഗംസ്ഥിരീകരിച്ചവരിൽ 36 പേർ വിദേശത്തുനിന്നും 20 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കൂടാതെ 33 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 609 ആയി ഉയർന്നു. ജില്ലയിൽ കഴിഞ്ഞദിവസം മരണപ്പെട്ട മാത്തൂർ സ്വദേശിയും (ഉറവിടം വ്യക്തമല്ല), ആന്ധ്രാപ്രദേശിൽ നിന്നുവന്ന ശേഷം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശിയും രോഗം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തൃശ്ശൂർ സ്വദേശി (46), കോങ്ങാട് സ്വദേശികൾ (60, 29, 30), കഞ്ചിക്കോട് സ്വദേശികൾ (32, 28, 44), കോഴിക്കോട് സ്വദേശി (47), ഒറ്റപ്പാലം മനിശ്ശേരി സ്വദേശി (50), അലനല്ലൂർ സ്വദേശികൾ (48, 54), പുതുനഗരം സ്വദേശികൾ (45,18, 44, 65, 63, 60,3, 5, 60), തേങ്കുറുശ്ശി സ്വദേശികൾ (35, 36), നാഗലശ്ശേരി സ്വദേശി (23), കൊപ്പം സ്വദേശി (48, 43, 4, 38, 65, 86, 15), പട്ടാമ്പി സ്വദേശി (45, 40, 14), ഓങ്ങല്ലൂർ സ്വദേശികൾ (48, 2, 18, 34), കുമരംപുത്തൂർ സ്വദേശികൾ (25, 32), തെങ്കര സ്വദേശി (15), തിരുനെല്ലായി സ്വദേശി (30), കല്ലടിക്കോട് സ്വദേശി (8), മലപ്പുറം സ്വദേശി (38), കാരാകുറുശ്ശി സ്വദേശികൾ (24, 35), ചാലിശ്ശേരി സ്വദേശി (40), പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേർ, പട്ടാമ്പി സ്വദേശി (40), കൊപ്പം സ്വദേശി (8).

ഉറവിടം വ്യക്തമല്ലാത്തവർ -19

പുതുപ്പരിയാരം സ്വദേശി (27), വാളയാർ സ്വദേശി (35), പാലക്കയം സ്വദേശി (43), നാഗലശ്ശേരി സ്വദേശികൾ (41, 50, 40, 52), കഴിഞ്ഞ ദിവസം മരണപ്പെട്ട മാത്തൂർ സ്വദേശി (65), കാരാകുറുശ്ശി സ്വദേശികൾ (32, 22, 20), കണ്ണാടി സ്വദേശി (29), പാലക്കാട് സ്വദേശി (53), തെങ്കര സ്വദേശി (17), മലപ്പുറം സ്വദേശി (20), കാഞ്ഞിരപ്പുഴ സ്വദേശി (5), തച്ചമ്പാറ സ്വദേശി (28), നാട്ടുകൽ സ്വദേശികൾ (29, 37).