rain-disaster
കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ കു​ണ്ടു​വ​ൻ​പാ​ട​ം ​- കാ​ഞ്ഞി​ര​പ്പു​ഴ​ ​ക​നാ​ൽ​ ​അ​ക്വ​ഡേ​റ്റ് ​ത​ക​ർ​ന്നു​വീ​ണപ്പോൾ

കോങ്ങാട്: കനത്ത മഴയെ തുടർന്ന് കുണ്ടുവൻപാടത്ത് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സ്ഥാപിച്ച സബ് കനാൽ അക്വഡേറ്റ് തകർന്നുവീണു. വെള്ളിയാഴ്ച അർദ്ധ രാത്രിയായിരുന്നു 35 വർഷത്തിലേറെ പഴക്കമുള്ള അക്വഡേറ്റിന്റെ ഒരു ഭാഗം തകർന്നത്.

600 മീറ്ററിലേറെ ദൈർഘ്യമുള്ള അക്വഡേറ്റിന് ആകെ 36 കാലുകളാണുള്ളത്. കാലപ്പഴക്കം കാരണം പാലത്തിന്റെ പലയിടങ്ങളും ദ്രവിച്ച നിലയിലാണ്. കൃഷിക്കായുള്ള ജലസേചനത്തിനും കുടിവെള്ളത്തിനുമായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പ്രധാനകനാലിൽ നിന്ന് ഇൗ അക്വഡേറ്റ് വഴിയാണ് വെള്ളം എത്തിച്ചിരുന്നത്. പ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബലക്ഷയം സംഭവിച്ച അക്വഡേറ്റിന് താഴെയുള്ള വീടുകളിൽ താമസിക്കുന്നവർ ജീവൻ ഭയന്നാണ് കഴിയുന്നത്. ഇവരെ അടിയന്തരമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.