പാലക്കാട്: കൊവിനൊപ്പം മഴയും ശക്തമായതോടെ പനി ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഈ മാസം ഇതുവരെ 1846 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി പനിക്ക് ചികിത്സ തേടിയത്. ഇതിൽ 17 പേർ കിടത്തി ചികിത്സയിലാണ്.
ഇതുവരെ ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലക്ഷണങ്ങളോടെ 11 പേർ ചികിത്സ തേടിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 466 പേർക്കാണ് വയറിളക്കം ബാധിച്ചത്. ഇതിൽ കിടത്തി ചികിത്സ തേടിയത് 11 പേർ. ഒരാൾക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
ജൂൺ
പനി (ഒ.പി) - 5616,
കിടത്തി ചികിത്സ - 99
വയറിളക്കം (ഒ.പി) - 1648
കിടത്തി ചികിത്സ - 216
ഡെങ്കി (സ്ഥിരീകരിച്ചത്) - 09
ജൂലായ്
പനി (ഒ.പി)- 6280
കിടത്തി ചികിത്സ- 72
വയറിളക്കം (ഒ.പി)- 1182
കിടത്തി ചികിത്സ - 108
ഡെങ്കി (സ്ഥിരീകരിച്ചത്) - 02
മഞ്ഞപ്പിത്തം- 06
ചിക്കൻപോക്‌സ്- 15
എലിപ്പനി- 03
സാമൂഹ്യ അകലം നിർബന്ധം
പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന രോഗികൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം കർശനമായി പാലിക്കണം. രോഗികളെ പ്രത്യേകം സ്‌ക്രീൻ ചെയ്ത ശേഷം മാത്രമേ ഒ.പിയിലേക്ക് കടത്തിവിടുകയുള്ളൂ. ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസ് അധികൃതർ, പാലക്കാട്.