nena-febin
നൈ​ന​ ​ഫെ​ബി​ൻ

പട്ടാമ്പി: മുളയും പ്രകൃതിയും സംഗീതവും ജീവിതത്തിൽ ഇണക്കിച്ചേർത്ത വിദ്യാർത്ഥി നൈന ഫെബിന്റെ പ്രവർത്തനമേഖലകളെ കേന്ദ്ര പ്രമേയമാക്കി കാലിക്കറ്റ് സർവകലാശാല എഡ്യൂക്കേഷണൽ മൾട്ടീമീഡിയ സെന്റർ (ഇ.എം.എം.ആർ.സി) നിർമ്മിച്ച ' ബാംബൂ ബല്ലാഡ്‌സ്' എന്ന ഡോക്യൂമെന്ററി ദേശീയ - അന്തർദേശീയ പുരസ്‌കാര നിറവിൽ.

എൻ.സി.ഇ.ആർ.ടിയുടെ ആൾ ഇന്ത്യ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ 2020ൽ മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡും മികച്ച വോയ്‌സ് ഓവർ നരേറ്റർ അവാർഡും നൈനഫെബിനു ലഭിച്ചു. കൂടാതെ ജർമ്മനിയിലെ ബെർലിൻ ഫ്ലാഷ് ഫിലിം ഫെസ്റ്റിവൽ 2020ൽ ഔട്ട്സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാർഡും മുളയുടെ തോഴിയെ തേടിയെത്തി. ദി ലിഫ്റ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ 2020 ലണ്ടനിലേക്കും ഇൗ ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സജീദ് നടുതൊടി രചനയും സംവിധാനവും നിർവഹിച്ച ബാംബൂ ബല്ലാഡ്‌സിൽ നമ്മുടെ സംസ്‌കൃതിയിൽ അന്യം നിന്നുപോയ മുളയുമായി ബന്ധപ്പെട്ട ജീവിത രീതികളും തനത് അറിവുകളും മിത്തുകളുമെല്ലാം നൈനയുടെ വാക്കുകളിലൂടെയും പാട്ടുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വിഷയമായി വരുന്നുണ്ട്. ഡോക്യുമെന്ററിയുടെ ക്യാമറ എം.ബാനിഷും സംഗീതം സന്തോഷ് ജയരാജും എഡിറ്റിംഗ് പി.സി.സാജിദുമാണ് നിർവഹിച്ചിരിക്കുന്നത്.