covid
.

പാലക്കാട്: ജില്ലയിൽ 137 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലത്തൂർ താലൂക്കാശുപത്രിയിലെ 47 പേർ ഉൾപ്പടെ 101 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നുവന്ന ഒമ്പതുപേർക്കും വിദേശത്ത് നിന്നുള്ള മൂന്നുപേർക്കും രോഗബാധയുണ്ട്. 53 പേർക്ക് രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 923 ആയി.
ഇന്നലെ 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 37003 സാമ്പിൾ പരിശോധനയ്ക്കയച്ചതിൽ 34561 ഫലം ലഭ്യമായി. ഇന്നലെ 32 ഫലമാണ് ലഭിച്ചത്. പുതുതായി 469 സാമ്പിൾ അയച്ചു. 3287 പേർക്കാണ് ഇതുവരെ പോസിറ്റീവായത്. ഇതുവരെ 2350 പേർ രോഗമുക്തരായി. ഇനി 1641 ഫലം ലഭിക്കാനുണ്ട്. 1,​00,​756 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. നിലവിൽ 12,​825 പേർ നിരീക്ഷണത്തിലാണ്.
ആലത്തൂർ താലൂക്കാശുപത്രിയിൽ ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 47 ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 16 പുരുഷന്മാരും 31 സ്ത്രീകളും ഇതിലുൾപ്പെടുന്നു. ഒലവക്കോട് റെയിൽവേ ആശുപത്രിയിലെ ജീവനക്കാരൻ (58,​ പുരുഷൻ), ആലത്തൂർ താലൂക്കാശുപത്രി ജീവനക്കാരായ രണ്ടുപേർ (49, 45 പുരുഷൻ) എന്നിവരുടെ ഉറവിടമറിയില്ല.

ഒലവക്കോട്, കാവിൽപ്പാട്, പെരുങ്ങോട്ടുകുറിശി, തൃത്താല മേഖലകളിൽ നിരവധി പേർക്ക് സമ്പർക്ക രോഗബാധയുണ്ടായി. ആലത്തൂർ താലൂക്ക് ആശുപത്രി ജീവനക്കാരൻ (31,​ പുരുഷൻ), പട്ടാമ്പി സേവന ആശുപത്രിയിലെ ജീവനക്കാർ (52, 28 സ്ത്രീകൾ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.