covid
.

പാലക്കാട്: ജില്ലയിൽ ഇന്നലെ 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 49ഉം ഉറവിടമറിയാതെ അഞ്ചും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഒമ്പതും വിവിധ രാജ്യങ്ങളിൽ നിന്നുള്ള രണ്ടുപേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. 103 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 851 ആയി. ജില്ലക്കാരായ 17 പേർ തൃശൂരിലും ആറുപേർ മലപ്പുറത്തും ഏഴുപേർ വീതം കോഴിക്കോട്, എറണാകുളം ജില്ലകളിലും രണ്ടുപേർ കണ്ണൂരും ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവർ: ദുബായിൽ നിന്നുള്ള പാലക്കുഴി സ്വദേശി (46,​ സ്ത്രീ),​ സൗദിയിൽ നിന്നുള്ള തേനൂർ സ്വദേശി (24),​ യു.പി.യിൽ നിന്നുള്ള കഞ്ചിക്കോട് സ്വദേശി (22),​ കർണാടകയിൽ നിന്നുള്ള ചിറ്റിലഞ്ചേരി സ്വദേശി (51),​ പറളി സ്വദേശി (42),​ മദ്ധ്യപ്രദേശിൽ നിന്നുള്ള തേനൂർ സ്വദേശി (29), മഹാരാഷ്ട്രയിൽ നിന്നുള്ള പുതുക്കോട് സ്വദേശി (60),​ കാശ്മീരിൽ നിന്നുള്ള പെരിങ്ങോട്ടുകുറിശി സ്വദേശി (43),​ തമിഴ്നാട്ടിൽ നിന്നുള്ള കൊല്ലങ്കോട് സ്വദേശി (31),​ പറളി സ്വദേശി (49),​ പുതൂർ സ്വദേശി (20).

സമ്പർക്കം വഴി: കിഴക്കഞ്ചേരി സ്വദേശികൾ (7 പെൺകുട്ടി, 5 ആൺകുട്ടി, 34 പുരുഷൻ, 29 സ്ത്രീ), നൂറണി സ്വദേശി (47), പറളി സ്വദേശികൾ (38 പുരുഷൻ, 40 സ്ത്രീ), കാവിൽപ്പാട് സ്വദേശി (16, ആൺകുട്ടി),​ തിരുവേഗപ്പുറ സ്വദേശി (55 സ്ത്രീ),​ മുതുതല സ്വദേശികൾ (6 പെൺകുട്ടി, 24, 63, 44 സ്ത്രീകൾ),​ ഓങ്ങല്ലൂർ സ്വദേശികൾ (3 ആൺകുട്ടി, 52 സ്ത്രീ),​ വടക്കഞ്ചേരി സ്വദേശി (44),​ നെന്മാറ സ്വദേശി (27),​ പാലക്കാട് നഗരവാസികളായ (53, 45 സ്ത്രീകൾ, 14 ആൺകുട്ടി),​ തിരുമിറ്റക്കോട് സ്വദേശി (27 സ്ത്രീ),​ കുമരനല്ലൂർ സ്വദേശി (30 പുരുഷൻ),​ കൊപ്പം സ്വദേശി (24 സ്ത്രീ),​ ആലത്തൂർ സ്വദേശികൾ (31 പുരുഷൻ, 10, 7 പെൺകുട്ടികൾ, 29 സ്ത്രീ),​ പിരായിരി സ്വദേശി (46 പുരുഷൻ),​ നാഗലശേരി സ്വദേശി (30 സ്ത്രീ),​ തച്ചനാട്ടുകര സ്വദേശി (41),​ എലപ്പുള്ളി സ്വദേശി (28 പുരുഷൻ),​ വിളയൂർ സ്വദേശികൾ (42, 45, 45 സ്ത്രീകൾ),​ പുതുപ്പരിയാരം സ്വദേശി (30 പുരുഷൻ),​ പുതുനഗരം സ്വദേശികൾ (42, 47, 33),​ പെരുവമ്പ് സ്വദേശി (39),​ നെല്ലായ സ്വദേശികൾ (46, 44 സ്ത്രീകൾ),​ കൊഴിഞ്ഞാമ്പാറ സ്വദേശി (21).

ഉറവിടം അറിയാത്തവർ: കോങ്ങാട് സ്വദേശികൾ (32 പുരുഷൻ, 48 സ്ത്രീ), കല്ലേക്കാട് സ്വദേശി (21), കല്പാത്തി സ്വദേശി (39),​ അഗളി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (22). കൂടാതെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും (34, 45 സ്ത്രീകൾ, 35 പുരുഷൻ) സമ്പർക്കം വഴി രോഗമുണ്ട്.