പാലക്കാട്: 83 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 144 പേർ രോഗമുക്തരാകുകയും ചെയ്തതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 762 ആയി. ജില്ലക്കാരായ 17 പേർ തൃശൂരിലും ആറുപേർ മലപ്പുറത്തും ഏഴുപേർ വീതം കോഴിക്കോടും എറണാകുളത്തും രണ്ടുപേർ കണ്ണൂരും ചികിത്സയിലുണ്ട്.
സമ്പർക്കത്തിലൂടെ 47 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴുപേർക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 പേർക്കും ഉറവിടമറിയാതെ പത്തുപേർക്കുമാണ് ഇന്നലെ രോഗം കണ്ടെത്തിയത്.