covid
.

പാലക്കാട്: ജില്ലയിൽ ഇന്നലെ 184 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 146ഉം അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 17ഉം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴും ഉറവിടമറിയാതെ 14 പേർക്കുമാണ് രോഗം. 89 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 855 ആയി. ജില്ലക്കാരായ 20 പേർ തൃശൂരും ഒമ്പതുപേർ കോഴിക്കോടും രണ്ടുപേർ കണ്ണൂരും ഏഴുപേർ വീതം മലപ്പുറത്തും​ എറണാകുളത്തും ചികിത്സയിലുണ്ട്.

വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ച് പരിശോധന നടത്തിയ 83 പേരുടെ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായി. 92 ഫലം വരാനുണ്ട്. ശനിയാഴ്ച പുതുക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ 73 പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു.

നിരീക്ഷണത്തിലായിരുന്ന ഒറ്റപ്പാലം നഗരസഭ കൗൺസിലർമാരുടെയും ജീവനക്കാരുടെയും ഫലം നെഗറ്റീവായി. രണ്ട് സ്ഥിരസമിതി അദ്ധ്യക്ഷരും മൂന്ന് കൗൺസിലർമാരും പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയും ഉൾപ്പെട്ട എട്ടുപേരുടെ ഫലമാണ് നെഗറ്റീവായത്. കഴിഞ്ഞാഴ്ച കൊവിഡ് സ്ഥിരീകരിച്ച തോട്ടക്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇവർ നിരീക്ഷണത്തിലായത്.