paddy
.

കൊല്ലങ്കോട്: മേഖലയിലെ ഒന്നാംവിള നെൽപ്പാടങ്ങളിൽ ഓല കരിച്ചിൽ വ്യാപകമാകുന്നു. ക്ലാന്തോ മൊണാസ് ഒറൈഡേ വിഭാഗത്തിൽപ്പെട്ട കീടബാധയാണെന്ന് വിള ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്ഥിരീകരിച്ചു.

ഓലകളിൽ മഞ്ഞളിപ്പോടെ തുടങ്ങി ചെടികളിൽ വ്യാപിച്ച് കരിഞ്ഞുണങ്ങുന്ന നിലയിലാണ് രോഗം ബാധിക്കുക. മഴ നനയുമ്പോൾ കരിഞ്ഞ ഓല ചീഞ്ഞളിഞ്ഞ് കീടബാധ രൂക്ഷമാകും. മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റൽ മഴയും കീടബാധയ്ക്ക് അനുകൂല ഘടകമാണ്.

രോഗം പടർന്നാൽ വിളവ് കുറയാനും നെൽമണികളുടെ തൂക്കം കുറയാനും പതിര് കൂടാനും കാരണമാകും. രാവിലെയും വൈകിട് ചെടികൾ നിരീക്ഷിച്ച് തുടക്കത്തിലെ കീടനിയന്ത്രണ മാർഗം നടത്തണം.

ദിലീപ് കുമാർ,​ കൃഷി ഓഫീസർ,​ കൊല്ലങ്കോട്.


രോഗപ്രതിരോധത്തിന്

ആദ്യ ഘട്ടത്തിൽ പത്തുലിറ്റർ വെള്ളത്തിൽ 200 ഗ്രാം പച്ചച്ചാണകം കലക്കി തെളിഞ്ഞ ശേഷം ഇലകളിൽ തളിക്കുക.

200 ഗ്രാം ന്യൂഡോമൊണസും 200 ഗ്രാം വെർമിസെല്ലിയും കലർത്തി ഇലകളിൽ തളിക്കണം.

കീടബാധ രൂക്ഷമായാൽ

സ്ട്രപ്‌റ്റോ സൈക്കിളിംഗ് എന്ന ആന്റിബയോട്ടിക് 50 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ കല‌ർത്തി തളിക്കാം.