kazhcha-kula
കൂറ്റനാട് ന്യൂ ബസാറിലെ കാഴ്ചക്കുല വില്പന കേന്ദ്രം

തൃത്താല: കൂറ്റനാട് ന്യൂ ബസാറിലെ കാഴ്ചക്കുല ഓണവിപണി സജീവമായി. ആമക്കാവ് റോഡിന് സമീപം പ്രത്യേകം ടെന്റ് കെട്ടി കഴിഞ്ഞദിവസം മുതലാണ് നേന്ത്ര വിപണി തുടങ്ങിയത്. വർഷങ്ങളായി ഇവിടത്തെ വിപണിയിൽ നിന്ന് കാഴ്ചക്കുലകൾ വാങ്ങാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധിയാളുകൾ എത്താറുണ്ട്.

കപ്പൂർ, മണ്ണാരപ്പറമ്പ്, ചിറ, തിരുത്തിപ്പാറ, പരുതൂർ തുടങ്ങിയ പ്രദേശങ്ങളിലെ വാഴത്തോട്ടങ്ങളിൽ നിന്നാണ് ഇവിടേക്ക് വാഴക്കുലകൾ എത്തുന്നത്. സംസ്ഥാന പാതയോരത്ത് ആയതിനാൽ യാത്രക്കാരും മറ്റും വാഹനം നിർത്തി വാഴക്കുല വാങ്ങുന്നത് പതിവാണ്. ഏറെ ആവശ്യക്കാരുള്ള ചെങ്ങാലിക്കോടനാണ് ഇത്തവണ കൂടുതൽ വിൽപ്പനയ്ക്കായി എത്തിയിരിക്കുന്നത്. 23 കിലോവരെ തൂക്കമുള്ള കുലകളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. കിലോയ്ക്ക് 80 രൂപ നിരക്കിലാണ് വിൽപ്പന. തിരുവോണംവരെ ഇവിടെ കാഴ്ചക്കുല വിൽപ്പന തുടരും.