excise

പാലക്കാട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പറളി എക്‌സൈസ് റേഞ്ച് സംഘം വനം വകുപ്പുമായി ചേർന്ന് മുണ്ടൂർ ഒടുവക്കാട് ചെറുമല മേഖലയിൽ നടത്തിയ പരിശോധനയിൽ 354 ലിറ്റർ വാഷ് പിടിച്ചെടുത്തു. ഉൾക്കാട്ടിൽ പാറക്കെട്ടുകൾക്കിടയിൽ ബാരലുകളിലും കുടങ്ങളിലുമായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. റേഞ്ച് ഓഫീസർ പി.ആർ.അജിത്, പി.ഒ. എൻ.പ്രേമാനന്ദകുമാർ, സി.ഇ.ഒ.മാരായ കെ.എം.സജീഷ്, യു.അരുൺ, വനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ മനു, വാച്ചർ രാമചന്ദ്രൻ പങ്കെടുത്തു.