കലഞ്ഞൂർ: കലഞ്ഞൂർ സ്‌കൂളിലെ ടി.വി ചലഞ്ച് തുടരുന്നു. ടി.വി യും സ്മാർട്ട് ഫോണുമടക്കം വിതരണം അൻപത് കടന്നപ്പോൾ സ്‌കൂളിനകത്തും പുറത്തുമായി അൻപത് വിദ്യാർത്ഥികളുടെ ഓൺലൈൻപഠനമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഓൺലൈൻപഠനാവശ്യത്തിന് ടി.വി ആവശ്യമുള്ളവർ ഉണ്ടന്നറിഞ്ഞ വിവിധ കാലഘട്ടങ്ങളിലെ പൂർവ വിദ്യാർത്ഥികളും സംഘടനകളും സഹായഹസ്തവുമായി എത്തിച്ചേരുകയായിരുന്നു. സ്‌കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കൊപ്പം സമീപ പഞ്ചായത്തുകളിലെ പത്തോളം വിദ്യാർത്ഥികൾക്കും ടി.വി നല്കാൻ കഴിഞ്ഞത് കലഞ്ഞൂർ സ്‌കൂളിന്റെ നേട്ടമായി. 2005 പ്ലസ് ടു ഹ്യുമാനിറ്റീസ് ബാച്ചാണ് ഇന്നലെ ഏഴ് ടി.വി സ്‌പോൺസർമാരായി എത്തിയത്.പി ടി എ പ്രസിഡന്റ് എസ് രാജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ പി.ജയഹരി ഉദ്ഘാടനം ചെയ്തു.ബിജോ ജോയി, ഷീലാ വിജയൻ, മനോഹരൻ നായർ,അദ്ധ്യാപകരായ ഫിലിപ്പ് ജോർജ്, ജി.അൻജിത്ത് എന്നിവർ സംസാരിച്ചു.